സോഷ്യല്‍ മീഡിയയിലെ പോസ്റ്റിനെ ചൊല്ലി സംഘര്‍ഷം

Posted on: July 15, 2015 8:38 am | Last updated: July 15, 2015 at 8:38 am
SHARE

whatsapp-free-app
പേരാമ്പ്ര: സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് മുയിപ്പോത്ത് വെണ്ണാറോട് എല്‍ പി സ്‌കൂള്‍ പരിസരത്ത് സംഘര്‍ഷം. വിദ്യാലയത്തിലെ അധ്യാപകരും പി ടി എ കമ്മിറ്റി അംഗങ്ങളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ള 51 അംഗ വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ നിന്ന് അവഹേളനപരമായ പരാമര്‍ശമുണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേപ്പയ്യൂര്‍ പോലീസും മേലടി എ ഇ ഒയും ജനപ്രതിനിധികളും നടത്തിയ ഇടപെടലുകളെത്തുടര്‍ന്ന് പ്രശ്‌നം സങ്കീര്‍ണമാകുന്നത് ഒഴിവായി. സ്‌കൂളിലെ അധ്യാപകന്‍ പോസ്റ്റ് ചെയ്തതാണ് വിവാദപരാമര്‍ശം. വിഷയത്തെക്കുറിച്ച് ലാഘവത്തോടെ പ്രതികരിച്ച പ്രധാനാധ്യാപികയുടെ നിലപാടും പ്രതിഷേധത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മനാഭന്‍, എ ഇ ഒ പ്രദീപ്, മേപ്പയ്യൂര്‍ എസ് ഐ, ഗ്രാമപഞ്ചായത്തംഗം രാജി അരീക്കോത്ത്, എന്‍ എം കുഞ്ഞബ്ദുല്ല, സി പി കുഞ്ഞമ്മദ്, കെ ടി അമ്മദ് മുസ്‌ലിയാര്‍, വി ചെക്കോട്ടി എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസും എ ഇ ഒയും അറിയിച്ചതായി പ്രതിഷേധക്കാര്‍ പറഞ്ഞു.