പൊതുവാഹനങ്ങളിലെ പുകവലി: നടപടിക്ക് നിര്‍ദേശം

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 1:49 am
SHARE

തിരുവനന്തപുരം: പൊതു ഗതാഗത വാഹനങ്ങളിലോ, ബസ് ഡിപ്പോ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലോ പുക വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം വ്യക്തികള്‍ക്കെതിരെ കോറ്റ്പ, 2013 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ അറിയിച്ചു.

ഇതിനുള്ള കര്‍ശന നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ വ്യക്തമാക്കി.