Connect with us

National

പാക് ഹൈക്കമ്മീഷന്റെ ഈദ് മിലന്‍ ക്ഷണം ഗീലാനി നിരസിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പാക് ഹൈക്കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഈദ് മിലനില്‍ ഹുര്‍റിയത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി പങ്കെടുക്കില്ല. ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള പാക് സ്ഥാനപതി അബ്ദുല്‍ ബാസിതിന്റെ ക്ഷണം നിരസിക്കുന്നുവെന്നും സംഘടന ചടങ്ങ് ബഹിഷ്‌കരിക്കുന്നുവെന്നും ഹുര്‍റിയത് വൃത്തങ്ങള്‍ അറിയിച്ചു. ഗീലാനിയോ ഏതെങ്കിലും പ്രതിനിധിയോ ഈദ് മിലനില്‍ പങ്കെടുക്കില്ല. പാക് പ്രധാനമന്ത്രി നവാസ് ശരീഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയില്‍ നടത്തിയ കൂടുക്കാഴ്ചയില്‍ കാശ്മീര്‍ പ്രശ്‌നം ഉയര്‍ന്നു വരാത്തത് ദൗര്‍ഭാഗ്യകരമാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഈദ് മിലന്‍ ബഹിഷ്‌കരിക്കുന്നതെന്നും ഹുര്‍റിയത് വക്താവ് പറഞ്ഞു. ഈ മാസം 21നാണ് ഈദ് മിലന്‍ സംഘടിപ്പിച്ചിട്ടുള്ളത്. നേരത്തേ ഗീലാനിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ബാസിത്തിന്റെ നടപടി ഇന്ത്യാ- പാക് ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കിയിരുന്നു. അന്ന് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയാണ് ഇന്ത്യ പ്രതികരിച്ചത്.