രാഷ്ട്രപതിയുടെ ഇഫ്താറിന് പ്രധാനമന്ത്രി ഇത്തവണയുമില്ല

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 12:24 am
SHARE

ന്യൂഡല്‍ഹി: ഇത്തവണയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ആതിഥ്യമരുളുന്ന ഇഫ്താറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഇതേ സമയത്ത് പങ്കെടുക്കാനുള്ളത് കൊണ്ടാണ് ഇന്ന് നടക്കുന്ന ഇഫ്താറില്‍ നിന്ന് പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രധാനപ്പെട്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ മോദിയുടെ സാന്നിധ്യം അനിവാര്യമാണെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു. ഇന്ന് ഉച്ചക്ക് മുമ്പ് നിതി ആയോഗിന്റെ രണ്ടാം യോഗത്തില്‍ മോദി പങ്കെടുക്കും. രാഷ്ട്രപതിയുടെ ഇഫ്താറില്‍ കഴിഞ്ഞ വര്‍ഷവും മോദി പങ്കെടുത്തിരുന്നില്ല.