സിനിമാ നടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 12:18 am
SHARE

ഔറംഗാബാദ്: മറാത്തി സിനിമാനടിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ‘ലഹന്‍പാന്‍’ എന്ന മറാത്തി സിനിമയില്‍ അഭിനയിക്കാന്‍ മുംബൈയിലെത്തിയ 21കാരി ഇന്നലെയാണ് പൈത്താന്‍ തഹസിലില്‍ ബലാത്സംഗത്തിനിരയായത്. പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി യുവതി മുംബൈയിലുണ്ടായിരുന്നു. പ്രതിഫലം ചോദിച്ചെത്തിയ നടിയെ പൈത്താനിലേക്ക് കൊണ്ടുപോകാന്‍ സംവിധായകന്‍ അനന്ദ് മഗാഡെ സുഹൃത്തായ ഗോവിന്ദ് ചിറ്റ്‌ലംഗെയോട് പറഞ്ഞു. മുംബൈയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയുള്ള പൈത്താനില്‍ എത്തിയപ്പോള്‍ ഗോവിന്ദും മറ്റ് നാല് പേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ചിറ്റ്‌ലംഗയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.