റമസാന് വിട: മര്‍കസ് ആത്മീയ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

Posted on: July 14, 2015 6:16 pm | Last updated: July 14, 2015 at 6:16 pm
SHARE

DSC_2575

കോഴിക്കോട്: വിശുദ്ധ മാസമായ റമസാന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം. വ്രതകാലത്തിന് വിടപറഞ്ഞ് പെരുന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് വിശ്വാസികള്‍. റമസാന്‍ സമാപനത്തോടനുബന്ധിച്ച് കാരന്തൂര്‍ മര്‍കസില്‍ നടന്ന ആത്മീയ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ.ഹുസൈന്‍ സഖാഫി, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഇബ്രാഹീം സഖാഫി താത്തൂര്‍, ഉബൈദുല്ല സഖാഫി സംസാരിച്ചു. ദൗറത്തുല്‍ ഖുര്‍ആന്‍ മജ്‌ലിസും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനയും നടന്നു. സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുസമദ് സഖാഫി മായനാട്, എ.സി കോയ മുസ്‌ലിയാര്‍ സംബന്ധിച്ചു.
ഫോട്ടോ: റമസാന്‍ സമാപനത്തോടനുബന്ധിച്ച് മര്‍കസില്‍ നടന്ന ആത്മീയ സമ്മേളനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.