വാതില്‍ ഇല്ലാതെ ബസുകള്‍; യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

Posted on: July 14, 2015 11:37 am | Last updated: July 14, 2015 at 11:37 am
SHARE

നരിക്കുനി: വാതിലുകള്‍ എടുത്തുമാറ്റിയും ഉള്ളത് കെട്ടിയിട്ടും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ആശങ്ക. നിരവധി ബസുകളാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത്. അധികൃതരുടെ പരിശോധന ഇല്ലാത്തതാണ് ഇതിനിടയാക്കുന്നത്.
ജീവനക്കാരുടെ എണ്ണം കുറക്കാന്‍ വേണ്ടിയാണ് ഡോറുകള്‍ എടുത്തുമാറ്റുന്നത്. ചില ബസുകള്‍ പിന്‍വശത്തെ വാതില്‍ എടുത്തുമാറ്റിയും ചിലത് മുന്‍വശത്തെ വാതിലുകള്‍ എടുത്തുമാറ്റിയും സര്‍വീസ് നടത്തുന്നുണ്ട്. ചില ബസുകളില്‍ രണ്ട് വാതിലുകള്‍ എടുത്തുമാറ്റിയാണ് ഓടുന്നത്.
തിരക്കുള്ള സമയങ്ങളില്‍ ഏറെ അപകടകരമായ രീതിയിലാണ് ഇത്തരം ബസുകളുടെ മരണപ്പാച്ചില്‍. സിറ്റിബസുകളാണ് ഏറെയും വാതിലുകള്‍ എടുത്തമാറ്റി ഓടിക്കൊണ്ടിരിക്കുന്നത്.