മനോജ് വധം: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി 16 ലേക്ക് മാറ്റി

Posted on: July 14, 2015 1:11 am | Last updated: July 17, 2015 at 12:11 am
SHARE

p-jayarajanതലശ്ശേരി: കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിനോടനുബന്ധിച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഈ മാസം 16ലേക്ക് മാറ്റി. കേസില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും വാദത്തിനുമായി കൂടുതല്‍ സമയം അനുവദിക്കണമെന്ന സി ബി ഐയുടെ ഹരജി പരിഗണിച്ചാണ് ജഡ്ജി ആര്‍ നാരായണ പിഷാരടി ഹരജി മാറ്റിയത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്നിനാണ് ആര്‍ എസ് എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജ് കിഴക്കെ കതിരൂരില്‍ കൊല്ലപ്പെട്ടത്. മനോജ് വധക്കേസില്‍ തുടരന്വേഷണം നടത്തുന്ന സി ബി ഐ സംഘം 19 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതേ കേസില്‍ ഇപ്പോള്‍ കൊലപാതക ഗൂഢാലോചനയാണ് സി ബി ഐ അന്വേഷിക്കുന്നത്.