രൂപേഷിന് ചികിത്സ നല്‍കാന്‍ നിര്‍ദേശം

Posted on: July 14, 2015 5:08 am | Last updated: July 14, 2015 at 1:09 am
SHARE

തലശ്ശേരി: കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനിടെ പേരാവൂര്‍ പോലീസ് രൂപേഷിനെ തിരികെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. കേസ് നടപടികള്‍ക്കൊടുവില്‍ പ്രതിയെ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കാന്‍ സെഷന്‍സ് ജഡ്ജ് ആര്‍ നാരായണ പിഷാരടി ഉത്തരവിട്ടു.
മുട്ടുവേദനക്കും മൂത്രസംബന്ധ അസുഖത്തിനും ആവശ്യമായ ചികിത്സ നല്‍കാനും കോടതി നിര്‍ദേശം നല്‍കി. രൂപേഷ് അനുഭവിക്കുന്ന ദേഹാസ്വാസ്ഥ്യങ്ങള്‍ക്ക് മതിയായ ചികിത്സ നല്‍കണമെന്ന് നേരത്തെ എറണാകുളത്തെ എന്‍ ഐ എ കോടതിയും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത് പാലിക്കപ്പെട്ടിരുന്നില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെരിങ്ങോം പോലീസിന് തെളിവെടുപ്പിനായി രൂപേഷിനെ മൂന്ന് ദിവസം തളിപ്പറമ്പ് ഡി വൈ എസ് പി ഏറ്റുവാങ്ങിയിരുന്നത്.