തദ്ദേശഭരണ തിരഞ്ഞെടുപ്പ്: 20 വരെ പേര് ചേര്‍ക്കാം

Posted on: July 14, 2015 6:00 am | Last updated: July 16, 2015 at 9:41 am
SHARE

voters-listതിരുവനന്തപുരം: വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യം ഈ മാസം 20 വരെ നീട്ടി. 2015 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. നിശ്ചിത ജനനതീയതിക്കു ശേഷമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതല്ല. നിലവിലുള്ള കരട് വോട്ടര്‍ പട്ടികയിലുള്ള വോട്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം, തെറ്റുതിരുത്തല്‍ എന്നിവക്ക് അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാണ്. www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.