കസ്റ്റഡി മരണം: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

Posted on: July 13, 2015 9:48 pm | Last updated: July 13, 2015 at 9:48 pm
SHARE

costody deathകോട്ടയം:പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്നപ്പോള്‍ മരിച്ച മരങ്ങാട്ടുപിള്ളി പാറയില്‍ സിബിയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സിബിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്കു പിന്‍ഭാഗത്ത് ചതഞ്ഞ് ഉണങ്ങിയ മുറിവിന്റെ പാടുകളുണ്ട്. ഇതു കൂടാതെ മറ്റു സാരമായ മുറിവുകള്‍ മരിച്ച സിബിയുടെ ശരീരത്ത് കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. പാലാ ആര്‍ഡിഒ സി.കെ. പ്രകാശാണു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.