വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍; പ്രാര്‍ഥനാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

Posted on: July 13, 2015 9:23 pm | Last updated: July 13, 2015 at 9:43 pm
SHARE

ajbk3E4A98114 copyമലപ്പുറം:27ാം രാവിന്റെ ധന്യ നിമിഷങ്ങളെ ജീവിപ്പിക്കാന്‍ സ്വലാത്ത് നഗറിലെത്തിയ ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് പ്രൗഢമായ തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്നവരെ വിപുലമായ ഒരുക്കങ്ങളോടെ സ്വലാത്ത് നഗര്‍ സ്വീകരിച്ചത്്.
ഇന്ന് പുലര്‍ച്ചെ 5.30ന് സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി തങ്ങളുടെ ഹദീസ് പാഠത്തോടെയാണ് പ്രാര്‍ത്ഥനാ സമ്മേളന സമാപന പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് ഖുര്‍ആന്‍ പാരായണം, അസ്മാഉല്‍ ഹുസ്‌ന, സ്വലാത്തുല്‍ ഇശ്‌റാഖ്, സ്വലാത്തുള്ളുഹാ എന്നിവയും സ്വലാത്ത് നഗറില്‍ ആത്മീയാന്തരീക്ഷം തീര്‍ത്തു.
രാവിലെ 10ന് സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫിയുടെ പ്രഭാഷണവും നടന്നു. ഉച്ചക്ക് 1.30 ന് കന്‍സുല്‍ അര്‍ശ്, അഅ്‌ളമുസ്വലാത്ത് എന്നിവക്ക് മഅ്ദിന്‍ ഗ്രാന്റ്മസ്ജിദില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. സുന്നിയുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുല്‍റഹിമാന്‍ ദാരിമി പ്രഭാഷണം നടത്തി.
വൈകുന്നേരം നാലിന് ഖത്തറില്‍ നിന്നുള്ള പ്രമുഖ നബികീര്‍ത്തന വിദഗ്ധന്‍ ശൈഖ് മുഹ്മൂദ് അനാനിയും മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്ജ് വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള ബുര്‍ദ പാരായണത്തോടെ പ്രധാന സ്റ്റേജിലെ പരിപാടികള്‍ തുടക്കമായി.