ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Posted on: July 13, 2015 5:38 pm | Last updated: July 13, 2015 at 5:38 pm
SHARE

mobile chargingആലപ്പുഴ: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജറില്‍ നിന്നു ഷോക്കേറ്റു വീട്ടമ്മ മരിച്ചു. വെളിയനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നാലുപറ വീട്ടില്‍ ചന്ദുക്കുട്ടന്റെ ഭാര്യ ലിനിമോള്‍ (38) ആണു മരിച്ചത്. രാവിലെ പത്തുമണിയോടെ വീട്ടിലായിരുന്നു സംഭവം.

സ്വിച്ച് ബോര്‍ഡിനോടു ചേര്‍ന്നു ഫോണ്‍ കൈയില്‍ വെച്ചു ലിനിമോള്‍ നില്‍ക്കുന്നതാണ് അയല്‍ക്കാര്‍ കണ്ടത്. കുറേനേരം ഒരേ നില്‍പ് തുടര്‍ന്നതില്‍ സംശയം തോന്നി വീട്ടിലെത്തി നോക്കിയപ്പോഴാണു ഷോക്കേറ്റതാണെന്നു മനസിലായത്. ചങ്ങനാശേരിയിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണപ്പെട്ടു.