മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Posted on: July 13, 2015 4:56 pm | Last updated: July 13, 2015 at 11:02 pm
SHARE

p jayarajanതലശേരി: കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് 16ലേക്ക് മാറ്റിവച്ചു. തലശേരിയിലെ ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയംവേണമെന്ന് സി ബി ഐ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിധിപറയുന്നത് മാറ്റിയത്. മനോജ് വധക്കേസില്‍ രാഷ്ട്രീയ പ്രേരിതമായി തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ജയരാജന്‍ ഹരജി നല്‍കിയിരിക്കുന്നത്.

അതിനിടെ മനോജ് വധക്കേസില്‍ ഗൂഢാലോചന്ക്ക് പ്രതിചേര്‍ക്കപ്പെട്ട സി പി എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കി. സി ബി ഐ രാഷ്ട്രീയപ്രേരിതമായി കെട്ടിചമച്ച കേസാണിതെന്നും തനിക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മധുസൂദനന്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരിക്കുന്നത്.