ഋഷിരാജ് സിംഗിനെതിരെ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

Posted on: July 13, 2015 3:16 pm | Last updated: July 13, 2015 at 3:16 pm
SHARE

ganesh kumarതിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാതിരുന്ന എ ഡി ജി പി ഋഷിരാജ് സിംഗിനെതിരെ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. മാന്യന്‍മാരെ ആക്ഷേപിച്ചല്ല മൂച്ച് കാണിക്കേണ്ടത്. പാര്‍ട്ടിയോ വ്യക്തിയോ പ്രവര്‍ത്തനമോ അല്ല സ്ഥാനമാണ് പരിഗണിക്കേണ്ടത്. മന്ത്രി എത്തിയപ്പോള്‍ പുറം തിരിഞ്ഞത് വിവരക്കേടാണ്. തനിക്ക് പരാതിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് തികഞ്ഞ മാന്യതയാണെന്നും ഗണേഷ് പറഞ്ഞു.