വിജയ് മല്യയുടെ ഹരജി തള്ളി; പത്ത് ലക്ഷം പിഴയും ചുമത്തി

Posted on: July 13, 2015 1:59 pm | Last updated: July 13, 2015 at 1:59 pm
SHARE

VIJAY MALYA
ന്യൂഡല്‍ഹി: ഫോറീന്‍ എക്‌സ്‌ചേഞ്ച് നിയമം ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നേരിടുന്ന മദ്യരാജാവ് വിജയ് മല്യയുടെ ഹരജി സുപ്രിം കോടതി തള്ളി. തനിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് ജസ്റ്റിസ് ജെ എസ് ഖേര്‍, ജസ്റ്റിസ് ആദര്‍ശ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്. നിയമ ലംഘനത്തിന് സുപ്രീം കോടതി വിജയ് മല്യക്ക് പത്ത് ലക്ഷം രൂപ പിഴയും ചുമത്തി.

1996-98 കാലയളവിലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിംഗ്ഫിഷര്‍ കമ്പനിയുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്നതിന് ഒരു ബ്രിട്ടീഷ് കമ്പനിക്ക് രണ്ട് ലക്ഷം ഡോളര്‍ നല്‍കിയതില്‍ ഫോറീന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് മല്യക്കെതിരായ കേസ്.