ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ

Posted on: July 13, 2015 2:00 pm | Last updated: July 14, 2015 at 2:06 pm
SHARE

pay-commission-report

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളം 2000 മുതല്‍ 12000 രൂപവരെ വര്‍ധിപ്പിക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തണം എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട മറ്റൊരു ശുപാര്‍ശ.

  • കൂടിയ സ്‌കെയില്‍ 48,640 – 59,840 രൂപ 97,000 – 1,20,000 രൂപയാകും
  • 500 മുതല്‍ 2400 രൂപവരെ വാര്‍ഷിക വേതന വര്‍ധനവ്
  • എല്‍ഡി ക്ലാര്‍ക്ക് 21,000 – 43,000 (9,940 – 15,380)
  • യുഡി ക്ലാര്‍ക്ക് 26,500 – 53,000 (13,210 – 22,370)
  • എച്ച്എസ്എ 30,700 – 62,000 (14,620 – 23480)
  • ലാസ്റ്റ് ഗ്രേഡ് 17,000 – 35,700 (8,730 – 12550)

കുറഞ്ഞ പെന്‍ഷന്‍ 8500 രൂപയാക്കും. കൂടിയ പെന്‍ഷന്‍ 60000 രൂപയായിരിക്കും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷമാവുമ്പോള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പദവി നല്‍കണം. 2014 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരണം നടപ്പാക്കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍.