കവിയൂര്‍ കേസ്: നാലാമതും തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Posted on: July 13, 2015 11:30 am | Last updated: July 13, 2015 at 11:02 pm
SHARE

kaviyoor-case anakhaകൊച്ചി: കവയൂര്‍ പീഡനക്കേസില്‍ സിബിഐയുടെ മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടും പ്രത്യേക സിബിഎെ കോടതി തള്ളി. നാലാമതും തുടരന്വേഷണം നടത്താന്‍ കോടതി സിബിഐ സംഘത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അനഘയെ പിതാവ് പീഡിപ്പിച്ചുവെന്ന സി ബി ഐയുടെ കണ്ടെത്തലും കോടതി തള്ളി. സത്യസന്ധമായ അന്വേഷണമാണ് കേസില്‍ വേണ്ടതെന്ന് കോടതി ആവശ്യപ്പെട്ടു.