കാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ വധിച്ചു

Posted on: July 13, 2015 11:02 am | Last updated: July 13, 2015 at 11:02 pm
SHARE

kashmirശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് കേരണ്‍ സെക്ടറിലാണ് സംഭവം.

മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് തീവ്രവാദികളെ വകവരുത്താനായതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.