കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted on: July 13, 2015 11:31 am | Last updated: July 13, 2015 at 11:02 pm
SHARE

konni missing girslപാലക്കാട്/പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥിനികളില്‍ രണ്ട് പേരുടെ മൃതദേഹം റെയില്‍ വേ ട്രാക്കില്‍ കണ്ടെത്തി. പാലക്കാടിന് സമീപം  മങ്കര – ലക്കിടി റയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ പേരൂര്‍ പൂക്കാട്ടുക്കുന്നിലാണ് റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ മൂന്നാമത്തെ വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോന്നി ഗവ.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥിനികളായ ആതിര, രാജി എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം കാണാതായ ആര്യയാണ് ആശുപത്രിയില്‍ കഴിയുന്നത്.

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് തൊട്ട് മുമ്പ് അമൃത എക്‌സ്പ്രസും ന്യൂഡല്‍ഹി – തിരുവനന്തപുരം കേരളാ എക്‌സ്പ്രസും ഇതുവഴി കടന്നുപോയിരുന്നു. കേരളാ എക്‌സ്്പ്രസില്‍ നിന്ന് ചാടിയാതാകാം വിദ്യാര്‍ഥിനികള്‍ എന്നാണ് സംശയിക്കുന്നത്.