ഡിവില്ല്യേഴ്‌സ് വീണ്ടും ഒന്നാമത്

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 2:37 am
SHARE

126049
ദുബൈ: ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ല്യേഴ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നിലവില്‍ ഒന്നാം സ്ഥാനത്തായിരുന്ന ആസ്‌ത്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് രണ്ടാം സ്ഥാനത്തേക്കിറങ്ങി. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു ഡിവില്ലേഴ്‌സ്. ആഷസിലെ ആദ്യ രണ്ട് ഇന്നിംഗിസിലും ചെറിയ സ്‌കോറിന് പുറത്തായതാണ് സ്മിത്ത് മൂന്നാം സ്ഥാനത്തേക്കിറങ്ങാന്‍ കാരണം. 913 പോയിന്റുണ്ടായിരുന്ന സ്മിത്ത് 12 പോയിന്റുകള്‍ നഷ്ടപ്പെട്ട് ഇപ്പോള്‍ 901ലെത്തി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച ജോ റൂട്ട് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. ആദ്യമായാണ് റൂട്ട് ആദ്യ അഞ്ചിനുള്ളില്‍ ഇടം കണ്ടെത്തുന്നത്. കാര്‍ഡിഫ് ടെസ്റ്റിലെ 134, 60 റണ്‍സ് പ്രകടനമാണ് റൂട്ടിന്റെ മുന്നേറ്റതിന് കാരണം. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് മൂന്നാം സ്ഥാനത്ത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (അഞ്ച്), എയ്ഞ്ചലോ മാത്യൂസ് (ആറ്), യൂനുസ് ഖാന്‍ (ഏഴ്), കെന്‍ വില്ല്യംസണ്‍ (എട്ട്), വിരാട് കോഹ്‌ലി (ഒമ്പത്), ഡേവിഡ് വാര്‍ണര്‍ (പത്ത്) എന്നിവരാണ് ആദ്യ പത്തില്‍ ഇടംകണ്ടെത്തിയ ബാറ്റ്‌സ്മാന്‍മാര്‍. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ഡ് ബ്രോഡ് ആഞ്ചാം സ്ഥാനത്തേക്ക് കയറി. ആസ്‌ത്രേലിയയുടെ മിച്ചല്‍ ജോണ്‍സണ്‍ രണ്ട് റാങ്കുകള്‍ നഷ്ടപ്പെട്ട് ആദ്യ ഏഴിലെത്തി.