Connect with us

Kerala

പള്ളിയില്‍ പോയതിന് വികലാംഗ വിദ്യാര്‍ഥിക്ക് പ്രിന്‍സിപ്പലിന്റെ ക്രൂരമര്‍ദനം

Published

|

Last Updated

മംഗളൂരു: പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ വികലാംഗ വിദ്യാര്‍ഥിയെ തീവ്രവാദി എന്ന് വിളിച്ച് കോളജ് പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. മംഗളൂരുവിലെ പ്രീ യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലായ ബ്രദര്‍ ഹെക്ടര്‍ ബി എന്‍ പിന്റോ ആണ് വിദ്യാര്‍ഥിയെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിച്ച് അവശനാക്കിയത്. ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരനായ സിദ്ദിഖ് ഇപ്പോള്‍ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ദിവസം ക്ലാസിലെത്താന്‍ വൈകിയ സിദ്ദിഖിനെ പ്രിന്‍സിപ്പല്‍ വഴക്ക് പറഞ്ഞിരുന്നു. സിദ്ദിഖ് പള്ളിയില്‍ പോയതാണെന്ന് അറിയിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ് പള്ളിയില്‍ പോകരുതെന്നായിരുന്നു നിര്‍ദേശം. പിറ്റേ ദിവസം പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് വരുകയായിരുന്ന സിദ്ദിഖിനെ പ്രിന്‍സിപ്പല്‍ തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ തല ചുമരില്‍ ഇടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ഛര്‍ദിച്ച് നിലത്ത് കുഴഞ്ഞു വീണതായി സഹപാഠിവെളിപ്പെടുത്തി.സിദ്ദീഖിനെ തീവ്രവാദിയെന്നും ഐ എസ് ഐ ചാരനെന്നും പ്രിന്‍സിപ്പല്‍ ആക്ഷേപിച്ചതായും പറയുന്നു.

Latest