Connect with us

Business

ചൈനയില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ വിപണിയുടെ ഉറക്കം കെടുത്തി

Published

|

Last Updated

വിദേശ ഫണ്ടുകള്‍ മുന്നാഴ്ച്ചത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍പ്പനക്കാരായി. ചൈനയില്‍ നിന്നുള്ള പ്രതികുല വാര്‍ത്തകളാണ് ഫണ്ടുകളുടെ ഉറക്കം കെടുത്തിയത്. മുന്നാഴ്ച്ച കൊണ്ട് സ്വന്തമാക്കിയ 1667 പോയിന്റ് നിന്ന് സെന്‍സെക്‌സിന് കഴിഞ്ഞവാരം 432 പോയിന്റ് നഷ്ടമായി. മുന്നാഴ്ച കൊണ്ട് 502 പോയിന്റ് കയറിയ നിഫ്റ്റി പിന്നിട്ടവാരം 124 പോയിന്റും ഇടിഞ്ഞ്.
ബി എസ് ഇ യില്‍ ടെക്‌നോളജി, മെറ്റല്‍ ഇന്‍ഡക്‌സുകള്‍ക്ക് കനത്ത പ്രഹരം. ഓട്ടോമൊബൈല്‍ ഓഹരി വിലകളും താഴ്ന്നു. കണ്‍സ്യുമര്‍ ഗുഡ്‌സ്, എഫ് എം സി ജി, ക്യാപിറ്റല്‍ ഗുഡ്‌സ്, ഫാര്‍മ്മസ്യൂട്ടില്‍ ഓഹരികളിലും ഫണ്ടുകള്‍ ലാഭമെടുപ്പ് നടത്തി.
ബോംബെ സുചിക 27,908 ല്‍ നിന്ന് 28,335 വരെ ഉയര്‍ന്നെങ്കിലും ചൈനയില്‍ നിന്നുള്ള പ്രതികുല വാര്‍ത്തകള്‍ ഓപ്പറേറ്റര്‍മാരെ വില്‍പ്പനക്കാരാക്കയതോടെ സുചിക 27,531ലേയ്ക്ക് ഇടിെഞ്ഞു. വെള്ളിയാഴ്ച്ച മാര്‍ക്കറ്റ് ക്ലോസിംഗ് നടക്കുമ്പോള്‍ സെന്‍സെക്‌സ് 27,661 ലാണ്. നിഫ്റ്റി സൂചിക 8561 വരെ ഉയര്‍ന്ന ശേഷം 8316 പോയിന്റിലേക്ക് ഇടിഞ്ഞു. വാരാന്ത്യം നിഫ്റ്റി 8360 ലാണ്. സൂചികയുടെ പ്രതിദിന ചലനങ്ങള്‍ വിലയിരുത്തിയാല്‍ സൂചിക തളര്‍ച്ചയില്‍ തന്നെ നീങ്ങാം. അതേ സമയം പ്രതിവാര ചലനങ്ങള്‍ ഒരു തിരിച്ചു വരവിന്റെ സൂചനയാണ് നല്‍ക്കുന്നത്.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഈ മാസം ആദ്യ പത്ത് ദിവസങ്ങളില്‍ നിക്ഷേപകരായി. 4000 കോടി രൂപയാണ് അവര്‍ ഇറക്കിയത്. ഓഹരി വിപണിയില്‍ 3168 കോടി രൂപയും കടപത്രത്തില്‍ 905 കോടിയും നിക്ഷേപിച്ചു. മെയ്, ജൂണ്‍ മാസങ്ങളില്‍ വിദേശ ഫണ്ടുകള്‍ വില്‍പ്പനക്ക് മുന്‍ തൂക്കം നല്‍കിയത്.
കോര്‍പറേറ്റ് മേഖലയില്‍ നിന്നുള്ള ത്രൈമാസ ഫലങ്ങള്‍ക്ക് തിളക്കം മങ്ങിയത് ഓപ്പറേറ്റര്‍മാരെ പ്രോഫിറ്റ് ബുക്കിംഗിനു പ്രേരിപ്പിച്ചു. ഇതിനിടയില്‍ ജൂലൈ നാല് വരെയുള്ള കാലയളവില്‍ മഴയുടെ അളവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചുരുങ്ങിയെന്ന വിവരവും തിരിച്ചടിയായി. എന്നാല്‍ കാര്‍ഷികോത്പാദനം കുറയില്ലെന്ന് ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍. അടുത്ത മാസം നാലിനാണ് ആര്‍ ബി ഐ വായ്പ്പാ അവലോകനം. പുതിയ സാഹചര്യത്തില്‍ പലിശയില്‍ വീണ്ടും ഇളവ് പ്രതീക്ഷിക്കാം. ചുരുങ്ങിയ ആഴ്ചകള്‍ക്കിടയില്‍ ചൈനീസ് ഓഹരി സൂചികയായ ഷാങ്ഹായി 30 ശതമാനം സാങ്കേതിക തിരുത്തല്‍ നടത്തിയത് നിക്ഷേപ മേഖലയെ ഞെട്ടിച്ചു. 2007 ലും ഷാങ്ഹായി സൂചിക 6000 പോയിന്റ് വരെ കയറിയ ശേഷം 1500 ലേയ്ക്ക് തകര്‍ന്നിരുന്നു. വാരാന്ത്യം ചൈനീസ് ഓഹരി സൂചിക 3871 ലാണ്. അമേരിക്കന്‍ ഓഹരി സൂചികകള്‍ വാരാന്ത്യ ദിനം നേട്ടത്തിലാണ്. ഗ്രീക്ക് പ്രശ്‌നം പരിഹാരം കണ്ടെത്താനാവുമെന്ന പ്രതീക്ഷ യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ക്കും ഗുണകരമായി. അതേ സമയം ഫോറെക്‌സ് മാര്‍ക്കറ്റില്‍ യു എസ് ഡോളറിന്റെ മികവ് സ്വര്‍ണത്തിന്റെ തിളക്കം കുറച്ചു.

Latest