Connect with us

Gulf

യാത്രക്കാരന്റെ ഉദരത്തില്‍ ഒരു കിലോ ഹെറോയിന്‍

Published

|

Last Updated

ദുബൈ: യാത്രക്കാരന്റെ ഉദത്തില്‍ നിന്ന് ഒരു കിലോ ഹെ റോയിന്‍ കണ്ടെത്തിയതായി ദുബൈ കസ്റ്റംസ് അറിയിച്ചു. 78 ഹെറോയിന്‍ ക്യാപ്‌സ്യൂളുകളാണ് പിടികൂടിയത്. ഈ വര്‍ഷം പിടികൂടുന്ന വലിയ മയക്കുമരുന്നുവേട്ടയിലൊന്നാണിത്. ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ കണ്ട അസ്വാഭാവികതയാണ് മയക്കുമരുന്നു വേട്ടയില്‍ കലാശിച്ചത്. കസ്റ്റംസ് പരിശോധനക്ക് സമീപം പാസ്‌പോര്‍ട്ട് നിയന്ത്രണ വിഭാഗത്തില്‍ നിന്നായിരുന്നു ഇയാളെ പിടികൂടിയതെന്ന് ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടിലെ കസ്റ്റംസ് മാനേജറായ ഫലാഹ് അല്‍ സമ്മാക്ക് വ്യക്തമാക്കി.

The accused passenger
സംശയം തോന്നി ലഗേജ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇയാളുടെ ദേഹത്ത് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ എത്ര ഹെറോയിന്‍ ഗുളികകളാണ് വിഴുങ്ങിയതെന്ന് അറിയില്ലെന്ന് ഇയാള്‍ പറഞ്ഞിരുന്നു. പിന്നീട് ഇയാളില്‍ നിന്നു ഇവ പുറത്തെടുക്കുകയായിരുന്നു. ഏഷ്യയിലെ ഒരു വിമാനത്താവളത്തില്‍ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് പ്രതി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന കര്‍ശനമാക്കിയതോടെ പുതിയ തന്ത്രങ്ങളാണ് മയക്കുമരുന്നു കടത്തുന്നവര്‍ പയറ്റുന്നതെന്ന് അല്‍ സമ്മാക്ക് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ 5.2 കിലോഗ്രാം തൂക്കംവരുന്ന 477 ഹെറോയിന്‍ ഗുളികകളുമായി ഏഴ് ഏഷ്യക്കാര്‍ പിടിയിലായിരുന്നു. ഇവരും വയറ്റില്‍ ഒളിപ്പിച്ചായിരുന്നു ഇവ കടത്താന്‍ ശ്രമിച്ചത്.

Latest