ഇരുപത്തിയേഴാം രാവിന്റെ ധന്യതയിലേക്ക്

Posted on: July 12, 2015 2:05 pm | Last updated: July 12, 2015 at 2:05 pm
SHARE

മലപ്പുറം: വിവരങ്ങള്‍ കൈമാറുന്നതിനുള്ള മലപ്പുറം നഗരസഭയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. മലപ്പുറം നഗരസഭയുടെയും നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ വകുപ്പുകള്‍ക്കും അറിയിപ്പുകള്‍ ചെലവില്ലാതെ പൊതു ജനങ്ങളെ വേഗത്തില്‍ അറിയിക്കാന്‍ ഇതുവഴി സാധ്യമാകും. ആന്‍ഡ്രോയിഡ്, ഐ ഒ എസ്, വിന്‍ഡോസ് ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. മലപ്പുറം മുനസിപ്പാലിറ്റി എന്ന് പ്ലേ സ്റ്റോറിലും സെര്‍ച്ച് ചെയ്താല്‍ ഈ ആപ്ലിക്കേഷന്‍ ലഭിക്കും.
ജില്ലാ കലക്ടര്‍, എം എല്‍ എ, എം പി, മന്ത്രി, ചെയര്‍മാന്‍ എന്നിവര്‍ക്ക് ജനങ്ങളെ നേരിട്ട് സന്ദേശം അറിയിക്കാം. വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ ഇതിലൂടെ കൈമാറാന്‍ സാധിക്കും. രക്ത ബേങ്ക്, ടെലിഫോണ്‍ ഡയറക്ടറി എന്നിവയും ഇതിലൂടെ ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും സാധിക്കും. അപകടത്തിലോ മറ്റ് ബുദ്ധിമുട്ടികളിലോ പെട്ടാല്‍ സഹായ സന്ദേശമയക്കാനും ഇത് പോലീസിന് നല്‍കാനും കഴിയും.
മൊബൈസ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് ആണ് എല്ലാവിധ സാങ്കേതിക സഹായങ്ങളും നല്‍കിയിരിക്കുന്നത്. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, സ്ഥിരംസമിതി ചെയര്‍മാന്മാരായ വീക്ഷണം മുഹമ്മദ്, സക്കീര്‍ ഹുസൈന്‍, സി എച്ച് ജമീല എന്നിവര്‍ പങ്കെടുത്തു.