Connect with us

Malappuram

മുസ്‌ലിം ലീഗ് സംസ്ഥാനതല തീരദേശ പെരുന്നാള്‍ കിറ്റ് വിതരണം

Published

|

Last Updated

തിരൂര്‍: തീരദേശ വാസികള്‍ക്കായുള്ള മുസ്‌ലിംലീഗ് പെരുന്നാള്‍ കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൂട്ടായി പടിഞ്ഞാറേക്കരയില്‍ നടന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തീരദേശത്തിന്റെ ഉന്നമനമാണ് മുസ്‌ലിംലീഗിന്റെ ലക്ഷ്യമെന്നും തീരദേശത്തിനൊപ്പം പാര്‍ട്ടി എന്നുമുണ്ടാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തീരദേശത്തിന്റെ വറുതി മനസിലാക്കിയാണ് മേഖലയില്‍ റമസാന്‍ കിറ്റിനു പുറമെ പെരുന്നാള്‍ കിറ്റും വിതരണം ചെയ്യുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 36000 കുടുംബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണത്തിന്റെ ഒന്നാംഘട്ട വിതരണമായിരുന്നു കൂട്ടായി പടിഞ്ഞാറെക്കരയില്‍ നടന്നത്. ചടങ്ങില്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ ട്രഷററും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് റിലീഫ് ഫണ്ടിലേക്കുള്ള ദുബൈ കെ എം സി സിയുടെ ഇരുപത് ലക്ഷം രൂപയും ഖത്തര്‍ കെ എം സി സിയുടെ പതിനഞ്ച് ലക്ഷം രൂപയും ചടങ്ങില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം വീട് കത്തി നശിച്ച ചെറിയ കോയമുന്റെ പുരക്കല്‍ ശുക്കൂറിനുള്ള തവനൂര്‍ മണ്ഡലം അബൂദാബി കെ എം സി സിയുടെ ധന സഹായം ചടങ്ങില്‍ വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, വൈസ് പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ, എന്‍ എ ബാവ ഹാജി, അശ്‌റഫ് കോക്കൂര്‍, വെട്ടം ആലിക്കോയ, എം അബ്ദുല്ലക്കുട്ടി സംബന്ധിച്ചു.

Latest