സാനിയ-ഹിംഗിസ് സഖ്യത്തിന് വിംബിള്‍ഡണ്‍ കിരീടം

Posted on: July 12, 2015 11:50 am | Last updated: July 13, 2015 at 9:02 am
SHARE

saniya mirzaലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ റഷ്യയുടെ എകാത്തറീന മകറോവ-എലേന വെസ്‌നിന സഖ്യത്തെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ (5-7, 7-6, 7-5).

സാനിയയുടെ ആദ്യത്തെ ഗ്രീന്‍സ്ലാം ഡബിള്‍സ് കിരീടമാണിത്. നേരത്തെ മൂന്നുവട്ടം ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. മാര്‍ട്ടിന ഹിംഗിസ് മൂന്നാം തവണയാണ് വിംബിള്‍ഡണില്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കുന്നത്.