കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ചെന്നിത്തല

Posted on: July 11, 2015 6:17 pm | Last updated: July 12, 2015 at 12:27 am
SHARE

chennithalaകൊച്ചി: കോട്ടയത്ത് പോലീസ് കസ്റ്റഡിയില്‍ യുവാവ് മരണപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസിന്റെ ഭാഗത്ത് വീഴ്ച്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ആരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിബി എന്ന യുവാവ് ആശുപത്രിയില്‍ മരണപ്പെട്ടതാണ് വിവാദമായത്.