ഗാരേജില്‍ മാതാപിതാക്കള്‍ മറന്ന കുഞ്ഞ് മരിച്ചു

Posted on: July 11, 2015 5:18 pm | Last updated: July 11, 2015 at 5:18 pm
SHARE

ഷാര്‍ജ: സ്വദേശി മാതാപിതാക്കള്‍ ഗാരേജില്‍ മറന്ന നാലു വയസുള്ള കുഞ്ഞ് മരിച്ചു. അല്‍ റംത്ത മേഖലയിലായിരുന്നു സംഭവം. മൂന്നു മണിക്കൂറിന് ശേഷമാണ് രക്ഷിതാക്കള്‍ കുഞ്ഞിനെ തേടി എത്തിയത്. അവശ നിലയിലായ കുഞ്ഞിനെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിക്കുമ്പോവേക്കും മരിച്ചിരുന്നു.
പുറത്തുപോയി ഒരു മണിയോടെ മടങ്ങിയെത്തിയ കുടുംബം കാര്‍ താമസകെട്ടിടത്തിലെ ഗ്യാരേജില്‍ സുക്ഷിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. കഠിനമായ ചൂടില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത്.