ആനവേട്ട: ആറ് പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

Posted on: July 11, 2015 11:30 am | Last updated: July 12, 2015 at 12:27 am
SHARE

ELEPHANT_610Nകൊച്ചി: മലയാറ്റൂര്‍, വാഴച്ചാല്‍ ഡിവിഷനുകളിലെ ആനവേട്ടയുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഐക്കരമറ്റം വാസു, ജിജോ, എല്‍ദോസ്, ജോര്‍ജ്കുട്ടി, ഷിജു, അജീഷ്, എന്നിവര്‍ക്കെതിരെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും കോടതി അനുമതി നല്‍കി. ഈ കേസില്‍ ഒരു സ്ത്രീ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ പൊലീസില്‍ നിന്നും പ്രതികളെ പിടികൂടാന്‍ സഹായം ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. കാട്ടില്‍ കയറി ആനകളെ വെടിവെച്ചു കൊന്ന ഐക്കരമറ്റം വാസു, എല്‍ദോസ്, ജിജോ, എന്നിവരെ പിടികൂടിയാലേ ആനവേട്ടയുടെ വ്യാപ്തി അറിയാന്‍ കഴിയൂ എന്ന് വനംവകുപ്പ് കോടതിയില്‍ പറഞ്ഞു.