പി എസ് എല്‍ വി എക്‌സ് എല്‍ വിജയകരമായി വിക്ഷേപിച്ചു

Posted on: July 11, 2015 12:23 am | Last updated: July 11, 2015 at 12:23 am
SHARE

354271-353046-271117-isroശ്രീഹരിക്കോട്ട: വാണിജ്യാവശ്യങ്ങള്‍ക്കുള്ള ആദ്യത്തെ ബഹിരാകാശ ദൗത്യമായ പി എസ് എല്‍ വി എക്‌സ് എല്‍ ഇന്നലെ വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ രാത്രി 9.58ഓടെയാണ് 320 ടണ്‍ ഭാരവും 44.4 മീറ്റര്‍ ഉയരവുമുള്ള റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. അഞ്ച് ബ്രിട്ടീഷ് സാറ്റലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്ന റോക്കറ്റ് ഏറ്റവും ഭാരമേറിയ ബഹിരാകാശ വാണിജ്യ ദൗത്യമായിരിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചരിത്ര മുഹൂര്‍ത്തത്തിന് ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ സാക്ഷികളായി.