പിന്‍വശത്ത് ഇരട്ടക്യാമറയുമായി സോളോ ബ്ലാക്് സ്മാര്‍ട്ട്‌ഫോണ്‍

Posted on: July 10, 2015 4:48 pm | Last updated: July 10, 2015 at 4:48 pm
SHARE

Xolo-Black-teaser-800x500_c

ന്യൂഡല്‍ഹി: പിന്‍വശത്ത് ഇരട്ട ക്യാമറ എന്ന പ്രത്യേകതയുമായി ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സോളോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി. സോളോ ബ്ലാക്ക് എന്ന് പേരിട്ട മോഡലിന് 12,999 രൂപയാണ് വില. ഇ കൊമേഴ്‌സ് പോര്‍ട്ടലായ ഫ്ളിപ്പ് കാര്‍ട്ടില്‍ ജൂലൈ 13ന് വില്‍പ്പന ആരംഭിക്കും.

ഡി എസ് എല്‍ ആര്‍ ക്യാമറകള്‍ പകര്‍ത്തുന്നത് പോലെ കൂടുതല്‍ ഡീറ്റയിലോട് കൂടിയ ചിത്രങ്ങള്‍ പകര്‍ത്താന്‍ പിന്നിലെ ഇരട്ട ക്യാമറകള്‍ക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇരട്ട ക്യാമറകളില്‍ ഒന്ന് 12 മെഗാപിക്‌സലും മറ്റൊന്ന് 2 മെഗാപിക്‌സലും ശേഷിയുള്ളതാണ്. 5 മെഗാപിക്‌സല്‍ കരുത്തുള്ള മുന്‍ക്യാമറയുമുണ്ട്.

5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഒജിഎസ് ഡിസ്‌പ്ലേ, അഴുക്കുകള്‍ പുരളാത്ത കേര്‍ണിംഗ് ഗറില്ലാ ഗ്ലാസ്, 401 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി, 64 ബിറ്റ് സ്‌നാപ്പ് ഡ്രാഗണ്‍ 615(രണ്ടാം തലമുറ) ഒക്ട കോര്‍ പ്രൊസസര്‍, രണ്ട് ജി ബി റാം, 16 ജി ബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ഷിയോമി എംഐ 4 ഐ, യു തുടങ്ങിയ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാകും സോളോയുടെ പുതിയ ഫോണ്‍.