പത്തനംതിട്ടയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ സമാധാനപരം

Posted on: July 10, 2015 10:11 am | Last updated: July 11, 2015 at 11:24 am
SHARE

harthalപത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. രാവിലെ ആറു മണിക്കു തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറു മണിക്ക് അവസാനിക്കും.

പാഠപുസ്തക വിതരണം വൈകുന്നതിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചെന്ന് ആരോപിച്ചാണ് ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തുന്നത്.