സുനില്‍ ഛേത്രിയെ 1.20 കോടിക്ക് മുംബൈ സിറ്റി എഫ്‌സിയില്‍

Posted on: July 10, 2015 12:04 pm | Last updated: July 11, 2015 at 11:25 am
SHARE
sunil chethri
സുനില്‍ ഛേത്രി

മുംബൈ: ഐഎസ്എല്‍ താരലേലം മുംബൈയില്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ 1.20 കോടി രൂപയ്ക്ക് മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. 80 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരമായിരുന്നു സുനില്‍. കഴിഞ്ഞ സീസണില്‍ സുനിലിന് ഐഎസ്എല്ലില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ചാക്കി ചന്ദ് സിംഗിനെ 45 ലക്ഷം രൂപയ്ക്ക് പൂനെ സിറ്റി എഫ്‌സിയും മലയാളി താരം അനസ് എടത്തൊടികയെ 41 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ഡൈനാമോസും സ്വന്തമാക്കി. തോയി സിംഗ് (ചെന്നൈയിന്‍ എഫ്‌സി) 86 ലക്ഷം, യൂജിന്‍സെന്‍ ലിംഗ്‌ദോ (പൂനെ സിറ്റി എഫ്‌സി) 1.05 കോടി രൂപയ്ക്കും സ്വന്തമാക്കി. എട്ട് മലയാളി താരങ്ങളാണ് ഇന്ന് ലേലത്തിനുള്ളത്.