ഈ മാസം 20 ന് മുമ്പ് തന്നെ പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കുമെന്ന് വിദ്യഭ്യാസമന്ത്രി

Posted on: July 10, 2015 11:43 am | Last updated: July 11, 2015 at 11:24 am
SHARE

abdurabb1തിരുവനന്തപുരം; ഈ മാസം 20ന് മുമ്പ് തന്നെ പാഠപുസ്തക അച്ചടി പൂര്‍ത്തിയാകുമെന്ന് വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. അച്ചടി സംബന്ധിച്ച പ്രതിസന്ധിയുണ്ടായത് കെബിപിഎസ് വാക്കുമാറ്റിയതിനാലാണ്. സമയബന്ധിതമായി അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് കെബിപിഎസ് അറിയിച്ചിരുന്നത്. എന്നാല്‍ അച്ചടി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന അവര്‍ അറിയിച്ചത് വളരെ വൈകിയാണെന്നും മന്ത്രി പറഞ്ഞു. സമരം നടത്തേണ്ട സാഹചര്യം സംസ്ഥാനത്ത് ഇപ്പോള്‍ ഇല്ലെന്നും വിദ്യഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.