ഫഹദിന്റെ കൊല പൈശാചികം: സി പി എം

Posted on: July 10, 2015 11:12 am | Last updated: July 10, 2015 at 11:12 am
SHARE

cpmകാസര്‍കോട്: കല്ല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫഹദിനെ നടുറോഡില്‍ വെട്ടിക്കൊന്ന പൈശാചിക സംഭവത്തില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. ഏഴുവയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വെട്ടികൊലപ്പെടുത്തിയ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകനായ വിജയനെ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് വ്യഖ്യാനിച്ച് സംഭവത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. ഈ ആര്‍ എസ്സ് എസ്സ് കൊലയാളിയുടെ ക്രിമിനല്‍ പശ്ചാത്തലം എല്ലാ നാട്ടുകാര്‍ക്കും അറിവുള്ളതാണ്. ഇതിനെ വെള്ള പൂശാനാണ് ആര്‍ എസ് എസ്്, ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹവും, അപലപനിയവുമാണ്.
ഫഹദിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് സി പിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി അംഗം എം പൊക്ലന്‍, സി പി എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി നാരായണന്‍, കാറ്റാടി കുമാരന്‍, ശിവജി വെള്ളിക്കോത്ത്, സബീഷ്, എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.