അഡീഷണല്‍ എജി പി സി ഐപ്പ് അന്തരിച്ചു

Posted on: July 10, 2015 8:55 am | Last updated: July 11, 2015 at 11:24 am

pcipe_09072015കൊച്ചി: അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. പി.സി. ഐപ്പ്(67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയില്‍.

2011 മുതല്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു അദ്ദേഹം. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ് അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ക്രിമിനല്‍ നിയമത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. 1972ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1993-97 കാലയളവില്‍ എറണാകുളം ജില്ലാ ഗവ. പ്ലീനറായിരുന്നു. കസ്റ്റംസിന്റെ പ്രോസിക്യൂട്ടറായും ബിഎസ്എന്‍എല്ലിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായും സേവനമനുഷ്ഠിച്ചിരുന്നു.

എറണാകുളം പുത്തിരിക്കല്‍ പരേതനായ ബാങ്ക് ഉദ്യോഗസ്ഥന്‍ പി.ജെ. സിറിയക്കിന്റെ മകനാണ് അദ്ദേഹം. മകന്‍: അഡ്വ. സിറിയക് ഐപ്പ്. മരുമകള്‍: ഡോണ സിറിയക്.