സ്വര്‍ണക്കടകളില്‍ മോഷണം നടത്തുന്ന സ്ര്തീ വീണ്ടും പിടിയില്‍

Posted on: July 10, 2015 6:00 am | Last updated: July 10, 2015 at 12:54 am
SHARE

കൊട്ടാരക്കര: സ്വര്‍ണ്ണക്കടകളില്‍ മോഷണം നടത്തിയതിന് നേരത്തെ പിടിയിലായ സ്ത്രീ വീണ്ടും അറസ്റ്റില്‍. വര്‍ക്കല അയണി പന്തുവിള ഷൈലമന്‍സിലില്‍ ഷൈല(40)യാണ് കൊല്ലം റൂറല്‍ പോലീസിലെ ആന്റിതെഫ്റ്റ് സ്‌ക്വാഡിന്റെ പിടിയിലായത്. കുണ്ടറ മുക്കട ഷഹനാസ് ജ്വല്ലറിയില്‍ നിന്നും വളമോഷ്ടിച്ചതിനാണ് ഇത്തവണ അറസ്റ്റിലായത്. കഴിഞ്ഞ മെയ് 22ന് കടയില്‍ മോഷണം നടത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ മകളും ഒപ്പമുണ്ടായിരുന്നു. കല്ലമ്പലത്തും പാരിപ്പള്ളിയിലും ജ്വല്ലറികളില്‍ മോഷണം നടത്തിയതിന് ഷൈല പോലീസിന്റെ പിടിയിലായിരുന്നു. ജാമ്യത്തില്‍ കഴിയവെയാണ് വീണ്ടും മോഷണക്കേസില്‍ പിടിയിലായിരിക്കുന്നത്. ആഭരണം വാങ്ങാനെന്ന വ്യാജേന കടകളിലെത്തുകയും സെയില്‍സ്മാന്‍ മാരുടെ ശ്രദ്ധ തിരിയുമ്പോള്‍ വളയും ചെറിയ ആഭരണങ്ങളും മോഷ്ടിക്കുകയുമാണ് രീതി. സ്വര്‍ണ്ണം വിറ്റുകിട്ടുന്ന പണം ആഡംബരങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് ഇവരുടെ ശീലമെന്ന് പോലീസ് പറയുന്നു.