ഫിഫ റാങ്കിംഗ്: അര്‍ജന്റീന നമ്പര്‍ 1

Posted on: July 10, 2015 6:00 am | Last updated: July 10, 2015 at 12:46 am
SHARE

argentina

സൂറിച്: ഫിഫ റാങ്കിംഗില്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനിയെ പിന്തള്ളി അര്‍ജന്റീന ഒന്നാം സ്ഥാനത്ത്. കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സപ്പായ പ്രകടനമാണ് റാങ്കിംഗില്‍ അര്‍ജന്റീനയെ കുതിപ്പിച്ചത്. 1473 പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. രണ്ടാംസ്ഥാനത്തുള്ള ജര്‍മനിക്ക് 1411 പോയിന്റും. കോപ അമേരിക്ക ചാമ്പ്യന്‍മാരായ ചിലി എട്ട് സ്ഥാനം കയറി പതിനൊന്നാം റാങ്കില്‍. നാല് സ്ഥാനം മെച്ചപ്പെടുത്തിയ റുമാനിയ എട്ടാമതും ആറ് സ്ഥാനം കയറി ഇംഗ്ലണ്ട് ഒമ്പതാം സ്ഥാനത്തുമെത്തി. വെയില്‍സാണ് വലിയ നേട്ടമുണ്ടാക്കിയ ടീം. പന്ത്രണ്ട് സ്ഥാനമാണ് അവര്‍ മെച്ചപ്പെടുത്തിയത്.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയത്തിനെതിരെ നേടിയ ജയത്തോടെ വെയില്‍സ് പത്താം സ്ഥാനത്തെത്തി. അതേ സമയം, മുന്‍ ഒന്നാം നമ്പറായിരുന്ന ഫ്രാന്‍സ് പതിമൂന്ന്സ്ഥാനം നഷ്ടപ്പെട്ട് ഇരുപത്തിരണ്ടാം റാങ്കിലെത്തി.
ഫിഫ റാങ്കിംഗ് (ടീം, പോയിന്റ് ക്രമത്തില്‍): അര്‍ജന്റീന (1473), ജര്‍മനി (1411), ബെല്‍ജിയം (1244), കൊളംബിയ (1217), ഹോളണ്ട് (1204), ബ്രസീല്‍ (1186), പോര്‍ച്ചുഗല്‍ (1177), റുമാനിയ (1166), ഇംഗ്ലണ്ട് (1157), വെയില്‍സ് (1155).