മഅ്ദിന്‍ പ്രര്‍ഥനാ സമ്മേളനത്തിന് ധന്യമായ തുടക്കം

Posted on: July 10, 2015 6:00 am | Last updated: July 10, 2015 at 1:21 am
SHARE

Ramadan-Peace-and-Prayer-Meet-Inaugural-Session-21

മലപ്പുറം: മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് സ്വലാത്ത് നഗറില്‍ ധന്യമായ തുടക്കം. പണ്ഡിതന്മാരും സയ്യിദുമാരുമടക്കം ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ശിഹാബുീദ്ദീന്‍ ബുഖാരി കടലുണ്ടി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, അബൂബക്കര്‍ സാഹിബ് എന്നിവര്‍ സംബന്ധിച്ചു.
ഇന്ന് രാവിലെ 10ന് ദലാഇലുല്‍ ഖൈറാത്ത് സദസ്സ്, ജുമുഅക്ക് ശേഷമുള്ള ഉദ്‌ബോധനം, സലാമത്തുല്‍ ഈമാന്‍ സദസ്സ്, ദുആ മജ്‌ലിസ് എന്നിവക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. രാത്രി 10ന് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പ്രഭാഷണം നടത്തും.