അതിര്‍ത്തി കാക്കാന്‍ ഇന്ത്യ സുസജ്ജമെന്ന് പരീക്കര്‍

Posted on: July 10, 2015 6:04 am | Last updated: July 10, 2015 at 12:08 am
SHARE

imagesലക്‌നോ: അതിര്‍ത്തി കാക്കാന്‍ ഇന്ത്യ സുസജ്ജമാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ചോദ്യങ്ങളോടും പ്രതികരക്കേണ്ട കാര്യമില്ല. ഞാന്‍ പാക്കിസ്ഥാന്റെ പ്രതിരോധ മന്ത്രിയല്ല. ഇന്ത്യയുടേതാണ്. അതിര്‍ത്തി കാക്കാന്‍ ഇന്ത്യ എല്ലാ നിലക്കും സജ്ജമാണ്. അവര്‍ ആണവായുധം പ്രയോഗിച്ചാല്‍ ആത്മരക്ഷാര്‍ഥം ഇന്ത്യക്കും അത് ചെയ്യേണ്ടിവരുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സാകിയുര്‍റഹ്മാന്‍ ലഖ്‌വി വിഷയത്തില്‍ പാക്കിസ്ഥാനെതിരായ യു എന്‍ പ്രമേയത്തിന് ചൈന തടയിട്ടതിനെ കുറിച്ച് ചോദ്ച്ചപ്പോള്‍ അത് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിഷയമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതിര്‍ത്തിയിലെ തീവ്രവാദ ഭീഷണി ഗണ്യമായി കുറക്കാ#ന്‍ സാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ പരീക്കര്‍, മ്യാന്‍മര്‍ മാതൃകയില്‍ അതിര്‍ത്തി കടന്നുള്ള ഓപറേഷന്‍ ഇനിയുണ്ടാകുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയില്ല. ഇത്തരം കാര്യങ്ങള്‍ അതീവ രഹസ്യമാണെന്നും പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.