ചന്ദ്രബോസ് വധക്കേസ് ; പ്രാഥമിക വാദം 21 ലേക്ക് മാറ്റി

Posted on: July 10, 2015 6:02 am | Last updated: July 10, 2015 at 12:03 am
SHARE

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രാഥമിക വാദം തുടങ്ങുന്നത് കോടതി ഈ മാസം 21 ലേക്ക് മാറ്റി. നോമ്പിന് തടസ്സമാകുന്നുവെന്ന നിസാമിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. മുമ്പ് വിദഗ്ധ ചികിത്സാവശ്യത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടയില്‍ നോമ്പ് തടസപ്പെടുന്നുണ്ടോയെന്ന് കോടതി അന്വേഷിച്ചിരുന്നുവെങ്കിലും അന്ന് പരാതിയുണ്ടായിരുന്നില്ല.
ഇന്നലെ കേസില്‍ കുറ്റപത്ര വായനയും പ്രാഥമിക വാദ നടപടികളിലേക്കും കടക്കാനിരിക്കെയായിരുന്നു നിസാമിന്റെ അഭിഭാഷകന്‍ ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. അപേക്ഷ പരിശോധിച്ച കോടതി പ്രത്യേക കേസായി പരിഗണിക്കുകയും, തുടര്‍ന്ന് പ്രോസിക്യൂഷന്‍ അഭിപ്രായം കൂടി അറിഞ്ഞാണ് അഡീഷനല്‍ ആന്‍ഡ് ഡിസ്ട്രിക്ട് ജഡ്ജി കെ പി സുധീര്‍ നടപടി മാറ്റിവെക്കാന്‍ തീരുമാനിച്ചത്.