ബാരല്‍ ബോംബാക്രമണം: സിറിയയില്‍ ഗര്‍ഭിണിയും നാല് കുട്ടികളും ഉള്‍പ്പെടെ 15 മരണം

Posted on: July 10, 2015 6:00 am | Last updated: July 9, 2015 at 11:38 pm
SHARE

ദമസ്‌കസ്: സിറിയന്‍ സൈന്യം അലപ്പോയില്‍ നടത്തിയ ബാരല്‍ ബോംബാക്രമണത്തില്‍ ഗര്‍ഭിണിയും നാല് കുട്ടികളും ഉള്‍പ്പെടെ 15 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികള്‍ എല്ലാവരും പത്ത് വയസ്സിന് താഴെയുള്ളവരാണെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. ഇഫ്താറിന് വേണ്ടി കൂടിയിരിക്കുന്നവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടവര്‍. ബോംബാക്രമണം നടന്ന ഉടന്‍ പ്രദേശത്തെ കെട്ടിടങ്ങള്‍ തകര്‍ന്നതായും മനുഷ്യരുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലും പുറത്തും ചിതറിക്കിടക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് സിറിയന്‍ സൈന്യം ബാരല്‍ ബോംബാക്രമണം നടത്തിയതെന്ന് മനുഷ്യാവകാശ നിരീക്ഷണ സംഘം ചൂണ്ടിക്കാട്ടി.