Connect with us

Gulf

അല്‍ ഐന്‍ എയര്‍ഷോക്ക് വിപുലമായ ഒരുക്കം

Published

|

Last Updated

അബുദാബി: 11-ാമത് അല്‍ ഐന്‍ എയറോബാട്ടിക് ഷോക്ക് ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് സംഘാടകരായ അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എയറോബോട്ടിക് സാഹസികര്‍ ഷോയില്‍ മാറ്റുരക്കാനെത്തും. സൈന്യത്തിന്റെ ഭാഗമായുള്ള എയറോബാട്ടിക് സംഘങ്ങളും സിവിലിയന്‍ ഡയര്‍ഡെവിള്‍സും ഷോയില്‍ കാണികളുടെ മനംകവരാന്‍ വിവിധ അഭ്യാസങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഡിസംബര്‍ 17 മതുല്‍ 19 വരെ മൂന്നു ദിവസങ്ങളിലായാണ് രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെ മത്സരം നടക്കുക. നാലു വിഭാഗങ്ങളിലായുള്ള മത്സരത്തില്‍ വ്യോമയാന രംഗത്തെ വിദഗ്ധരടങ്ങുന്ന ജൂറിയാണ് വിജയികളെ പ്രഖ്യാപിക്കുക. കാണികളില്‍ നിന്നുള്ള ഡിജിറ്റല്‍ വോട്ടിംഗും വിജയികളെ പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായകമാവും. സ്റ്റണ്ട് പൈലറ്റുമാര്‍, വിംഗ് വാക്കേഴ്‌സ്, പാരച്ചൂട്ടര്‍മാര്‍ തുടങ്ങിയവരാണ് അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങളുമായി മാനത്ത് നിറയുക. അല്‍ ഐന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലാണ് മത്സരം നടക്കുക.