വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Posted on: July 9, 2015 7:55 pm | Last updated: July 9, 2015 at 7:55 pm
SHARE

&MaxW=640&imageVersion=default&AR-150709179
ദുബൈ: വ്യത്യസ്ത വാഹനാപകടങ്ങളില്‍ ദുബൈയില്‍ രണ്ടു പേര്‍ മരിച്ചു. ഗ്ലോബല്‍ വില്ലേജിന് സമീപം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹാര്‍ഡ് ഷോള്‍ഡറില്‍ പാര്‍ക്ക് ചെയ്ത ബസില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു.
ബസ് ഡ്രൈവറായ പാക്കിസ്ഥാന്‍ സ്വദേശി ടയര്‍ പരിശോധിക്കവേ ലോറി വന്ന് ഇടിക്കുകയായിരുന്നുവെന്നും ഇയാള്‍ സംഭവസ്ഥലത്ത് മരിച്ചെന്നും ദുബൈ പോലീസ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ കേണല്‍ സെയ്ഫ് അല്‍ മസ്‌റൂഇ വ്യക്തമാക്കി. രണ്ടാമത്ത അപകടം എമിറേറ്റ് റോഡിലായിരുന്നു.
രണ്ട് ലോറികളും ഒരു പിക്കപ്പുമായിരുന്നു ഇതില്‍ ഉള്‍പെട്ടത്. ഇതില്‍ ഏഷ്യക്കാരനായ പിക്കപ്പ് ഡ്രൈവര്‍ മരിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടന്‍ റാശിദിയ്യ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഉച്ചക്ക് 12.20നായിരുന്നു അപകടം. റമസാന്‍ ആരംഭിച്ച ശേഷം വിവിധ അപകടങ്ങളിലായി ദുബൈയില്‍ ആറു പേര്‍ മരിച്ചതായും കേണല്‍ അല്‍ മസ്‌റൂഇ വെളിപ്പെടുത്തി.