കോഴിക്കോട് ജില്ലാ കലക്ടര്‍ക്കെതിരെ കെസി അബു

Posted on: July 9, 2015 2:30 pm | Last updated: July 12, 2015 at 12:27 am
SHARE

kc abu with calicut collectorതിരുവനന്തപുരം: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റണമെന്ന്‌ ഡിസിസി പ്രസിഡന്റ് കെസി അബു. കെപിസിസി നിര്‍വാഹക സമിതി യോഗത്തിലാണ് കെസി അബു ഇക്കാര്യം ആവശ്യപ്പെട്ടത്. കലക്ടറെ വിളിച്ചാല്‍ ഫോണില്‍ കിട്ടാറില്ല. ഫേസ്ബുക്കിലും വാട്ട്‌സ് അപ്പിലും അക്കൗണ്ട് തുറന്ന് കലക്ടര്‍ ഷൈന്‍ ചെയ്യുകയാണെന്നാണ് അബുവിന്റെ പരാതി. കലക്ടര്‍ സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും അബു പറഞ്ഞു.
തന്റെ അഭിപ്രായം തന്നെയാണ് എംകെ രാഘവന്‍ എംപിക്കുമുള്ളതെന്നും നിര്‍വാഹകസമിയോഗത്തില്‍ കെസി അബു പറഞ്ഞു.

ജനങ്ങളുമായി ഇടപഴകാന്‍ സോഷ്യല്‍ മീഡിയയെ സമര്‍ഥമായി ഉപയോഗിക്കുന്ന കലക്ടറാണ് പ്രശാന്ത്. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ ഉന്നയിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കിയിട്ടുമുണ്ട്. പുതിയ പദ്ധതികള്‍ തുടങ്ങുമ്പോള്‍ ഫേസ്ബുക്കില്‍ ജനങ്ങളുടെ അഭിപ്രായം ആരായുകയും അവരുടെ സംശയങ്ങള്‍ക്ക് കലക്ടര്‍ മറുപടിയും നല്‍കുകയും ചെയ്യാറുണ്ട്.