വ്യാപം കേസ് സിബിഐക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവ്

Posted on: July 9, 2015 12:48 pm | Last updated: July 12, 2015 at 12:27 am
SHARE

the_supreme_court_of_12915fന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതി കേസ് സിബിഐക്ക് വിട്ടുകൊണ്ട്് സുപ്രീം കോടതി ഉത്തരവ്. ദുരൂഹ മരണങ്ങളും നിയമന അഴിമതിയും അടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.