കാസര്‍കോട്‌ സ്‌കൂളിലേക്ക് പോകുകയായിരുന്ന എട്ട് വയസുകാരനെ വെട്ടിക്കൊന്നു

Posted on: July 9, 2015 11:07 am | Last updated: July 12, 2015 at 12:27 am
SHARE
വിജയന്‍
വിജയന്‍

കാഞ്ഞങ്ങാട്: സഹപാഠികള്‍ക്കൊപ്പം സ്‌കൂളില്‍പോകുകയായിരുന്ന മൂന്നാം തരം വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ അയല്‍വാസിയായ യുവാവ് വെട്ടിക്കൊന്നു. പെരിയ കല്ലിയോട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായ മുഹമ്മദ് ഫഹദ് ആണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ഇന്ന് രാവിലെ 9.15ഓടെ മൂന്ന് സഹപാഠികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന ഫഹദിനെ പിറകിലൂടെ എത്തിയ അയല്‍വാസിയായ വിജയന്‍ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. മറ്റ് കുട്ടികളെ ഭയപ്പെടുത്തി ഓടിച്ച ശേഷമായിരുന്നു ആക്രമണം. വെട്ടേറ്റ് പുറംഭാഗം പിളര്‍ന്ന കുട്ടി സംഭവ സ്ഥലത്ത തന്നെ മരണപ്പെടുകയാണുണ്ടായത്. പെരിയ കല്ലിയോട്ട് മുസ്ലിം പള്ളിക്ക് സമീപത്തെ ഓട്ടോ െ്രെഡവറായ അബ്ബാസ്ആഇശ ദമ്പതികളുടെ മകനാണ് ഫഹദ്. വിവരമറിഞ്ഞ ബേക്കല്‍ പോലീസ് സ്ഥലത്തെത്തി കൊലക്കുപയോഗിച്ച കത്തി സംഭവസ്ഥലത്ത് വെച്ച കണ്ടെടുത്തു. വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസികാസ്വസ്ഥ്യം അനുഭവിക്കുന്ന ആളാണ് ഇയാളെന്ന് പോലീസ് പറയുന്നു. മുമ്പ് റെയില്‍ പാളത്തില്‍ ബോംബ് വെച്ചെന്ന വ്യാജ സന്ദേശത്തിന്റെ പേരിലും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗദ,സഹദ്,ഉമൈറ,ഷഹല,നഹറ
എന്നിവരാണ് ഫഹദിന്റെ സഹോദരങ്ങള്‍.