സഅദിയ്യയില്‍ പ്രാര്‍ഥനാ സമ്മേളനം 11ന്; വിപുലമായ ഒരുക്കം

Posted on: July 9, 2015 6:00 am | Last updated: July 8, 2015 at 9:46 pm
SHARE

ദേളി: വിശുദ്ധ റമസാന്‍ 25 ാം രാവില്‍ ദേളി ജാമിഅ സഅദിയ്യ യില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘ യോഗം അന്തിമ രൂപം നല്‍കി. വര്‍ക്കിങ്ങ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് യോഗം ഉദ്ഘാടനം ചെയ്തു.
ഈമാസം 11ന് രാവിലെ 9 മണിക്ക് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, കുടുംബ സംഗമം, ഖത്മുല്‍ ഖുര്‍ആന്‍, തൗബ മജ്‌ലിസ്, സമൂഹ നോമ്പ്തുറ, ഇഹ്ത്തികാഫ് ജല്‍സ, അവ്വാബീന്‍, തസ്ബീഹ്, തറാവിഹ് നിസ്‌ക്കാരം, ഉത്‌ബോധനം, പ്രാര്‍ഥനാ സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും പരിപാടിയില്‍ സംബന്ധിക്കും.
സ്വാഗതസംഘയോഗത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കരീം സഅദി ഏണിയാടി, ഹമീദ് മൗലവി ആലമ്പാടി, കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഹ്മദ് ബണ്ടിച്ചാല്‍, അബ്ദുള്ള ഹാജി കളനാട്, സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുറഹ്മാന്‍ കല്ലായി, സുലൈമാന്‍ വയനാട്, ഇബ്‌റാഹിം സഅദി മുഗു, ഖലീല്‍ മാക്കോട്, മുഹമ്മദ് കുഞ്ഞി മേല്‍പ്പറമ്പ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഇബ്‌റാഹിം സഅദി വിട്ടല്‍ നന്ദിയും പറഞ്ഞു.