ദുബൈ ഹോളി ഖുര്‍ആന്‍: സഊദി ബാലന് ഒന്നാം സ്ഥാനം

Posted on: July 8, 2015 8:35 pm | Last updated: July 8, 2015 at 8:35 pm
SHARE

Untitled-1 copy
ദുബൈ: 19-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിലെ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സഊദി അറേബ്യയില്‍ നിന്നുള്ള ഫൈസല്‍ ബിന്‍ മുഹമ്മദ് ഒന്നാം സ്ഥാനവും, അമേരിക്കയില്‍ നിന്നുള്ള ഹംസ അല്‍ ഹിബാശി രണ്ടാം സ്ഥാനവും ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സകരിയ മൂന്നാം സ്ഥാനവും നേടി. 11 ദിവസം നീണ്ടു നിന്ന മത്സരങ്ങളുടെ ഫലം ഇന്നലെ രാത്രി മംസര്‍ സൈന്റിഫിക് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് പ്രഖ്യാപിച്ചത്.
73 രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് അന്തിമ ഘട്ടത്തില്‍ പാരായണത്തില്‍ മാറ്റുരച്ചത്. ശൈഖുമാരും ഭരണരംഗത്തെ പ്രമുഖരും പങ്കെടുത്ത പ്രൗഢമായ ചടങ്ങിലാണ് അവാര്‍ഡ് ദാനം നടന്നത്. ഈ വര്‍ഷത്തെ ഇസ്‌ലാമിക് പേഴ്‌സണാലിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ വിമണ്‍സ് യൂണിയന്‍ അധ്യക്ഷ ശൈഖ ഫാത്വിമ ബിന്‍ത് മുബാറകിനെയും ചടങ്ങില്‍ ആദരിച്ചു.